Latest News
Loading...

എം എൽ എ ഓഫീസ് ഉദ്‌ഘാടനം ചെയ്തു

 
ഈരാറ്റുപേട്ട : പൂഞ്ഞാര്‍ എംഎല്‍എ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ഓഫീസ് ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു . അരുവിത്തുറ പള്ളിയ്ക്ക് എതിര്‍വശം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിന് (TB) സമീപമായി ആരംഭിച്ച ഓഫീസ് വൈകുന്നേരം 6 മണിയ്ക്ക് സംസ്ഥാന സഹകരണ,രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെയും, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് എംഎല്‍എയുമായി ബന്ധുപെടുവാൻ കൂടുതല്‍ അവസരം ലഭിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10:00 മുതല്‍ വൈകുന്നേരം 5:00 വരെ ഓഫീസ് പ്രവര്‍ത്തിക്കുന്നതായിരിക്കും.

 പൊതുജനങ്ങള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി എംഎല്‍എ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. നിയമസഭാ സമ്മേളനം ഇല്ലാത്ത സമയങ്ങളില്‍ എല്ലാ ആഴ്ചയും വെള്ളി, ശനി ദിവസങ്ങളില്‍ എംഎല്‍എ ഓഫീസില്‍ ഉണ്ടായിരിക്കും. 

അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, സിപിഐഎം ജില്ലാ കമിറ്റിയഗങ്ങളായ അഡ്വ പി ഷാനവാസ്‌, ജോയ് ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, കേരള കോൺഗ്രസ്‌ നേതാക്കളായ അഡ്വ സാജൻ കുന്നത്ത്, ജോർജുകുട്ടി അഗസ്തി, തോമസുകുട്ടി മുത്തുപുന്നക്കൻ, അരുവിത്തുറ പള്ളി വികാരി റവ.ഫാദർ അഗസ്തിൻ പാലക്കാപറമ്പിൽ, ഇമാം കൗൺസിൽ ചെയർമാൻ നദീർ മൗലവി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments