Latest News
Loading...

സ്മാർട്ട് ഫോണുകൾ നൽകി ഈരാറ്റുപേട്ട മുസ്ലീം ഗേൾസ്.


ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
 "ഇ - കരുതൽ " പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനത്തിന് നിർധന കുടുംബങ്ങളിലെ 
നൂറുകുട്ടികൾക്ക് സൗജന്യമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. മുസ്ലീം എജ്യുക്കേഷണൽ ട്രസ്റ്റ് , വിരമിച്ച അധ്യാപകനധ്യാപകർ , നിലവിലുള്ള അധ്യാപകനധ്യാപകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 

സ്കൂൾ ഇൻഡോർ കോർട്ടിൽ നടന്ന പരിപാടി പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫ.എം.കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു. എം ഇ റ്റി സെക്രട്ടറി ഇ മുഹമ്മദ് , പി റ്റി എ പ്രസിഡൻറ് ബീമാനാസർ , കൗൺസിലൺ പി എം അബദുൽഖാദർ, എം എസ് കൊച്ചുമുഹമ്മദ് ,ഗീത ആർ ,മിനി അഗസ്റ്റിൻ , ശീദേവി വി എൻ ,അബ്ബാസ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു.