Latest News
Loading...

പരിസ്ഥിതി ദിനത്തിൽ ഗൃഹ സന്ദർശനവുമായി എംഇഎസ് യൂത്ത് വിങ്.


ഈരാറ്റുപേട്ട: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ടയിൽ വീടുകളിൽ ഫലവൃക്ഷങ്ങൾ എത്തിച്ചുകൊണ്ട് എംഇഎസ് യൂത്ത് വിങിൻഎ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. "ഒരു വീട്ടിൽ ഒരു മരം" എന്ന മുദ്രാവാക്യവും ഉയർത്തിക്കൊണ്ട് സംസ്ഥാന സോഷ്യൽ ഫോറസ്ട്രി വകുപ്പിൻറെ സഹകരണത്തോടെ യാണ് ആയിരത്തോളം വൃക്ഷത്തൈകൾ വിതരണം നടത്തിയത്. 

എംഇഎസ് യൂത്ത് അഫയേഴ്സ് സ്റ്റാന്റിംഗ് കമ്മിറ്റി സെക്രട്ടറി പി എം ഹബീബുളാ ഖാൻ ഉദ്ഘാടനം നിർവഹിച്ചു. 
ഈരാറ്റുപേട്ട എം ഇ എസ് കോളേജ് ചെയർമാൻ പ്രൊഫസർ എം കെ ഫരീത്, മുൻ പി എസ് സി മെമ്പർ പ്രൊഫസർ ലോപ്പസ് മാത്യു, മുഹമ്മദ് നദീർ മൗലവി, സെൻറ് ജോർജ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ ജോർജ് കുട്ടി മുണ്ടമറ്റം, എംഇഎസിന്റെ മുതിർന്ന നേതാക്കളായ ജലാൽ എട്ടുപങ്കിൽ, പിഎസ് ഈസാഖാൻ, റഷീദ്, പ്രഫ. കൊച്ചുമുഹമ്മദ്, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ഖാദർ, അൻസർ പുള്ളോലിൽ, സിയാദ്, ഫാത്തിമ സുഹാന തുടങ്ങിയവർ പങ്കെടുത്തു.

യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി അംഗം സുഹൈൽ ഖാൻ, യൂത്ത് വിങ് താലൂക്ക് പ്രസിഡൻറ് മുഹമ്മദ് ഷെബീബ് ഖാൻ സെക്രട്ടറി മാഹിൻ സലിം, യൂത്ത് വിങ് ജില്ലാ ട്രഷറർ സലീൽ, അർഷദ് നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments