Latest News
Loading...

വീട്ടരങ്ങ് മണിയൻ സ്പീക്കിങ് വൈറൽ മണികണ്ഠൻ തോന്നക്കൽ ഉദ്ഘാടനം ചെയ്യും

വീട്ടരങ്ങ് മണിയൻ സ്പീക്കിങ് വൈറൽ മണികണ്ഠൻ തോന്നക്കൽ ഉദ്ഘാടനം ചെയ്യും . ഒരു കുട്ടിയുടെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന കാലഘട്ടമാണ്g വിദ്യാഭ്യാസകാലഘട്ടം. ഓൺലൈൻ വിദ്യാഭ്യാസം ഇത്തരത്തിലുള്ള കഴിവുകൾ മറച്ചുവെക്കപ്പെട്ട്, ഒതുങ്ങി കൂടുവാൻ കുട്ടികളെ പ്രേരിപ്പിക്കുമ്പോൾ, അവസരങ്ങൾ ഒരുക്കി കൊടുക്കുന്ന വേദിയാണ് മണിയംകുന്ന് സെന്റ് ജോസഫ്സ് UP സ്കൂൾ ഒരുക്കുന്ന ഗൃഹ സദസ്സ്. 

നവമാധ്യമങ്ങളിലൂടെ വിവിധ തരത്തിലുള്ള പ്രോഗ്രാമുകൾ വീക്ഷിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ വിവിധതരത്തിലുള്ള കഴിവുകൾ അവതരിപ്പിക്കാൻ ഗൃഹ സദസ്സുകൾ വേദിയാകുന്നു. അഭിനയം, സംഗീതം, അനുകരണം, നൃത്തം, ചിത്രകല, പ്രസംഗം തുടങ്ങിയ കുട്ടിയുടെ നാനാവിധത്തിലുള്ള കഴിവുകൾ കുടുംബ സദസ്സിലൂടെ, ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സഹപാഠികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തുന്നു.

 കുട്ടികളുടെ പ്രകടനം ഏറ്റവും മികച്ചതാക്കാനുള്ള പരിശീലനം നല്കാനും കുറവുകൾ തിരുത്താനും കുടുംബാംഗങ്ങൾ അവരോടൊപ്പം എപ്പോഴും ഉണ്ട്. ഇത് കുട്ടികളെ മത്സര മനോഭാവങ്ങളും, സമ്മർദ്ദങ്ങളുമില്ലാതെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ സഹായിക്കുന്നു. കുട്ടികൾ തന്നെ സംഘടിപ്പിക്കുന്ന, അവർ തന്നെ അവതാരകരാകുന്ന പ്രോഗ്രാം കുട്ടികളുടെ നാനാവിധ കഴിവുകളെ പരിപോഷിപ്പിക്കുന്നു. ഓരോ കുട്ടിക്കും കുടുംബത്തിനും പിന്തുണയുമായി അധ്യാപകരുമുണ്ട്. 

ഇത് കുട്ടികളും, അധ്യാപകരും കുടുംബങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നു. എല്ലാ മാസവസാനവും ഓൺലൈൻ ആയി പ്രോഗ്രാം നടത്താൻ ആണ് സ്കൂൾ തീരുമാനിചിരിക്കുന്നത്. വീട്ടരങ്ങിനു ആശംസകൾ അർപ്പിച്ചു മണികണ്ഠൻ തോന്നക്കൽ നേതൃത്വം നൽകി സ്കൂൾ മാനേജർ റവ. ഫാ. സീരിയക് കൊച്ചുക്കയിപ്പെട്ടിയിൽ ഹെഡ്‌മിസ്ട്രെസ് SR. SOUMYA PTA പ്രസിഡന്റ് JOY ഫിലിപ്പ് ആണ്. കോർഡിനേറ്റർ അദ്ധ്യാപകരായ ജൂബി,സ്മിത ആണ്




Post a Comment

0 Comments