Latest News
Loading...

കുടുംബ സദസ്സ് സംഘടിപ്പിച്ചു.



സ്ത്രീകൾക്ക് എതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ സ്ത്രീകളെ ശാക്തീകരിയ്ക്കാനും കുടുംബങ്ങളെ 
ബോധവത്ക്കരിനുമായി  അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസ്സിയേഷൻ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കുടുംബ സദസ്സ് സംഘടിപ്പിച്ചു. 


പൂഞ്ഞാർ തെക്കേക്കര AIDWA മേഖല ജോയിൻ്റ് സെക്രട്ടറിയും 8-ാം വാർഡ് മെമ്പറുമായ ബീനാ മധുമോൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം  AIDWA മേഖല പ്രസിഡൻ്റ് 12 -ാം വാർഡ് മെമ്പറുമായ നിഷ സാനു ഉദ്ഘാടനം നിർവ്വഹിച്ചു.


 വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനവും സ്ത്രീധന നിരോധന നിയമത്തെ ആസ്പതമാക്കി അഭിഭാഷകനും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പറും DYFI മേഖല പ്രസിഡൻ്റും  ആയ അഡ്വ. അക്ഷയ് ഹരി മുഖ്യ പ്രഭാഷണം നടത്തി. " മാറ്റണം മനോഭാവം സ്ത്രീകളോട് " എന്ന സംസ്ഥാന കമ്മറ്റി നല്കിയ പ്രതിജ്ഞ എടുത്തു. 


യൂണിറ്റ് ഭാരവാഹികളായ ഷൈല ഗിരീശൻ രാജമ്മ കെ.കെ . ബിന്ദു അനിൽ, രമ്യ ബിൻസ് . ആശ മോഹൻദാസ് , അഞ്ചു ഷിജി, ലിജി സാബു രഞ്ചു ജിജി എന്നിവർ പങ്കെടുത്തു




Post a Comment

0 Comments