Latest News
Loading...

വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ മധുരം e മലയാളം പദ്ധതിക്ക് ജൂൺ 19 ന് തുടക്കം കുറിക്കും


വാകക്കാട്കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ജൂൺ 19  വായനാദിനത്തിൽ മധുരം ഇ മലയാളം പദ്ധതിക്ക് തുടക്കം കുറിക്കുന്നുതുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോഅനിൽ വള്ളത്തോൾ പദ്ധതി ഉദ്ഘാടനം ചെയ്യുംഎല്ലാ കുട്ടികളെയും മലയാളം തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുന്നതിനൊപ്പം കുട്ടികളുടെ രചനാപാടവം മനസ്സിലാക്കി ഉപന്യാസം ലേഖനംകഥ കവിത എന്നിവ എഴുതുന്നതിനുള്ള പരിശീലനം തുടർച്ചയായി കൊടുക്കുന്നതിനും ഉള്ള പദ്ധ്യതിയാണ് മധുരം e മലയാളം.

വിഅൽഫോൻസാമ്മ അദ്ധ്യാപികയായിരുന്ന ഈ സ്കൂളിൽ കുട്ടികളുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധചെലുത്തുന്നുസ്കൂൾ മനേജർ ഫാമൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രശസ്ത ഗ്രന്ഥകർത്താവ് ഡോഅംബികാസുതൻ മങ്ങാട് മുഖ്യപ്രഭാഷണം നടത്തുംകവിയും കഥാകൃത്തും തിരക്കഥാകൃത്തുമായ ഏഴാച്ചേരി രാമചന്ദ്രൻ അനുഗ്രഹ പ്രഭാഷണം നടത്തും. 2020ലെ വയലാർ അവാർഡ് ജേതാവായ അദ്ദേഹത്തെ യോഗത്തിൽ ആദരിക്കും.

ഗാനരചിതാവ് ഡോസംഗീത് രവീന്ദ്രൻ മാധ്യമപ്രവർത്തകൻ അനീഷ് ആനിക്കാട്മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് എന്നിവർ വായനാദിന സന്ദേശം നല്കും.


പുതുയുഗ എഴുത്തുകാരൻ ഫ്രാൻസീസ് നെറോണമേലുകാവ് ഹെൻറി ബേക്കർ കോളേജ് അസിസ്സ്റ്റൻഡ് പ്രൊഫസർ ഡോസൗമ്യ പോൾപി ടി എ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് എന്നിവർ മധുരം ഇ മലയാളം പദ്ധതിക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കും.ഹെഡ്മിസ്ട്രസ് സിടെസ്സ് സ്വാഗതം പറയും.

പരിപാടികളുടെ വിജയത്തിനായി ജോൺസ് മോൻസാലിയമ്മ സ്കറിയഅലന്‍ അലോഷ്യസ്സന്തോഷ് തോമസ്സിപ്രീതമനു കെ ജോസ്ജൂലിയ അഗസ്റ്റിന്‍സികൃപബെന്നി ജോസഫ്സിമേരിക്കുട്ടി ജോസഫ്സി.ജിൻസിസി.ജാസ്മിന്‍ജോസഫ് സെബാസ്റ്റ്യൻദീപ മരിയസൗമ്യ ജോസ്സിലിസിജൂലി തുടങ്ങിയവർ കണ്‍വീനർമാരായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവ‌‌‌‌‌‌‌‌ർത്തിക്കുന്നു.



Post a Comment

0 Comments