Latest News
Loading...

ആക്രി ചാലെഞ്ചുമായി തിടനാട് യൂത്ത് ഫ്രണ്ട് M

 -കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ, നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോൺ, മറ്റ് പഠനോപകരണങ്ങൾ വാങ്ങി നൽകുന്നതിനായി തിടനാട് യൂത്ത് ഫ്രണ്ട് എം ആക്രി ചലഞ്ച് നടത്തി. ഉദ്ഘാടനം യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക നിർവഹിച്ചു, 

തിടനാട് യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡണ്ട് ഷെറിൻ പെരുമാകുന്നേൽ ന് ആക്രി വസ്തുക്കൾ കൈമാറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ആൽബിൻ പെണ്ടാനം,പാർട്ടി മണ്ഡലം പ്രസിഡന്റ്‌ ഔസപ്പച്ചൻ വെളുക്കുന്നേൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോർജ് വെള്ളുകുന്നേൽ, യൂത്ത് ഫ്രണ്ട് എം മണ്ഡലം ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ, വൈസ് പ്രസിഡന്റ് അജോ സിബി,കെ സ് സി സംസ്ഥാന പ്രസിഡന്റ്‌ അബേഷ് അലോഷസ്, യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശരത് കോലോത്ത,ബിജു സ് കരിബനാഓലി രതീഷ് മുത്തുപ്ലക്കൽ,ജോ പേഴുംകാട്ടിൽ, അജസ്സ് തോമസ് എന്നിവർ സംസാരിച്ചു

Post a Comment

0 Comments