Latest News
Loading...

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവുമായി യൂത്ത് ഫ്രണ്ട് M

അടിക്കടി വർധിച്ചുവരുന്ന കേന്ദ്രസർക്കാരിന്റെ പെട്രോൾ ഡീസൽ വില വർധനവിനെതിരെ ഇരുചക്രവാഹനം തള്ളി പ്രതിഷേധിച്ചു. യൂത്ത് ഫ്രണ്ട് എം തിടനാട് മണ്ഡലം പ്രസിഡണ്ട് ഷെറിൻ പെരുമാംകുന്നേലിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ പരിപാടി കേരള കോൺഗ്രസ്‌ പാർട്ടി മണ്ഡലം പ്രസിഡണ്ട് ഔസേപ്പച്ചൻ കല്ലങ്കാട്ട് ഉദ്ഘാടനം ചെയ്തു.

 മുഖ്യപ്രഭാഷണം പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്ജ് കല്ലങ്കാട്ട് നിർവഹിച്ചു. കെ എസ് സി (എം)സംസ്ഥാന പ്രസിഡണ്ട് അബേഷ് അലോഷ്യസ്, തിടനാട് മണ്ഡലം വൈസ് പ്രസിഡണ്ട് ആജോ ഒട്ടലാങ്കൽ, രതീഷ് മുതുപ്ലാക്കൽ പൂഞ്ഞാർ നിയോജക മണ്ഡലം സെക്രട്ടറി ശരത് കോലോത്ത് എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു. തിടനാട് മണ്ഡലം ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ നന്ദി പറഞ്ഞു. ജോ ജോസഫ്, അജസ് തോമസ്, ജോർജ്കുട്ടി മൈലംപറമ്പിൽ എന്നവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments