Latest News
Loading...

അമ്പത്തി ഒന്നാം ജന്മദിന ആഘോഷിച്ചു യൂത്ത് ഫ്രണ്ട് M തിടനാട് മണ്ഡലം.

1970 ജൂൺ 21 ജൻമമെടുത്ത് കേരള കോൺഗ്രസ്-(എം)ന്റെ യുവജന പ്രസ്ഥാനമായ യൂത്ത് ഫ്രണ്ട് (എം)ന്റെ 51ആം ജന്മദിനത്തോടനുബന്ധിച്ച് തിടനാട് മണ്ഡലം കമ്മിറ്റി മധുര വിതരണം നടത്തി. തിടനാട് യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡണ്ട് ഷെറിൻ പെരുമാൾ കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേവസ്യാച്ചൻ പുളിക്കൽ സ്വാഗതമാശംസിച്ചു 

യൂത്ത് ഫ്രണ്ട്(എം ) നിയോജകമണ്ഡലം പ്രസിഡന്റ് ജാൻസ് വയലികുന്നേൽ തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി ജോർജിന് മധുരപലഹാരം നൽകി ഉദ്ഘാടനം നിർവഹിച്ചു. 

കെ എസ് സി എം സംസ്ഥാന പ്രസിഡണ്ട് അബേഷ് അലോഷ്യസ്,റോയ് വിളക്കുന്നേൽ,സോജൻ ആലക്കുളം, ശരത് കോലോത്ത്, രതീഷ് മുതുപ്ലാക്കൽ, ബിജു സ് കരിമ്പന്ഓലി,മറ്റ് യൂത്ത് ഫ്രണ്ട് പ്രവർത്തകർ സന്നിഹിതരായിരുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് അജോ സിബി നന്ദി പറഞ്ഞു

Post a Comment

0 Comments