Latest News
Loading...

പെട്രോൾപമ്പിന് മുമ്പിൽ പ്രതിഷേധ ധർണയുമായി കേരളാ കോൺഗ്രസ് M മോനിപ്പള്ളി മണ്ഡലം കമ്മിറ്റി

മോനിപ്പള്ളി : രാജ്യത്തെ ജനങ്ങൾ മുഴുവനും മഹാമാരിയുടെ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോളും ജനങ്ങളെ കൊള്ളയടിക്കും വിധം ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ കേരളാ കോൺഗ്രസ്‌ M മോനിപ്പള്ളി മണ്ഡലം കമ്മിറ്റി മോനിപ്പള്ളി പെട്രോൾ പമ്പ് ന് മുമ്പിൽ ധർണ്ണ നടത്തി. ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ താഴംപ്ലാക്കിൽ ഉദ്ഘാടനം നിർവഹിച്ചു. മോനിപ്പള്ളി മണ്ഡലം പ്രസിഡണ്ട് റോയി മലയിൽ അധ്യക്ഷത വഹിച്ചു. കേരളാ യൂത്ത് ഫ്രണ്ട് M മോനിപ്പള്ളി മണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ ശൗര്യംമാക്കിൽ, ജോബി ജോസ് പുല്ലമ്പാറ യിൽ എന്നിവർ സംസാരിച്ചു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നു ധർണ്ണ

Post a Comment

0 Comments