Latest News
Loading...

പരിസ്ഥിതി ദിനത്തിൽ തിടനാട് പഞ്ചായത്തിന് തണലേകാൻ യൂത്തുഫ്രണ്ട് (M)-കെ എസ് സി (M)


തിടനാട്: ലോക പരിസ്ഥിതി ദിനത്തിൽ തിടനാട് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വായനശാലകൾ ആരാധനാലയങ്ങൾ പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മരതൈകൾ നട്ടു പിടിപ്പിച്ചു യൂത്തുഫ്രണ്ട് എം-കെ എസ് സി എം തിടനാട് മണ്ഡലം കമ്മിറ്റി . പൂഞ്ഞാർ എം ൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ വൃക്ഷ തൈ നട്ടു കൊണ്ട് ഔദ്യോഗിക ഉത്‌ഘാടനം നിർവഹിച്ചു . യൂത്തുഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ സ്വാഗതം ആശംസിച്ചു. 

പഞ്ചായത്തു പ്രസിഡന്റ് വിജി ജോർജ് , ബ്ലോക്ക് പഞ്ചായത്തു മെമ്പറും കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റുമായ ജോസഫ് ജോർജ് വെള്ളുക്കുന്നേൽ , കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത് , കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം ജോർജ്കുട്ടി അഗസ്തി , പഞ്ചായത്തു മെമ്പർ സ്കറിയാ പൊട്ടനാനിയിൽ , വൃക്ഷ തൈകൾ എത്തിച്ച ശാസ്ത്ര സാഹിത്യ പരിഷത്തു പാലാ മേഖലാ പ്രസിഡണ്ട് പയസ് സർ തുടങ്ങിയവർ പങ്കെടുത്തു 

യൂത്തുഫ്രണ്ട് എം മണ്ഡലം ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ , വൈസ് പ്രസിഡന്റ് അജോ ഒട്ടലാങ്കൽ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി , ജില്ലാ കമ്മറ്റി അംഗങ്ങളായ ജോബിൻ കണിപറമ്പിൽ , ജോർജി മണ്ഡപത്തിൽ , നിയോജക മണ്ഡലം സെക്രട്ടറി ശരത് കോലോത് സെക്രട്ടറിമാരായ ബിജു സെബാസ്റ്റ്യൻ , രതീഷ് മുതുപ്ലാക്കൽ , ജോർജ്കുട്ടി , ഡൊമിനിക് കല്ലാടൻ കെ എസ് സി എം സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് , കെ എസ് സി എം മണ്ഡലം പ്രസിഡന്റ് ജോ ജോസഫ് തുടങ്ങിയവർ വിവിധ വാർഡുകളിൽ വൃക്ഷതൈകൾ നടുന്നതിൽ നേതൃത്വം നൽകി

Post a Comment

0 Comments