Latest News
Loading...

ലോക് ഡൗൺ ലഘൂകരിക്കും .കൂടുതൽ ഇളവുകൾ



സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇനി നിയന്ത്രണങ്ങളുണ്ടാവുക.

പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. ഇനി പ്രാദേശിക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ടി പി ആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ മറ്റന്നാള്‍ മുതല്‍ കൂടുതല്‍ ഇളവുകളുണ്ടാകും. നിയന്ത്രണം രോഗ വ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തും.

തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച്‌ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ധാരണ. 30 ശതമാനത്തില്‍ കൂടുതല്‍ ടി പി ആര്‍ ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രണമാണ് ഇവിടങ്ങളില്‍ നടപ്പിലാക്കുക. 20നും 30 നും ഇടയിലാണെങ്കില്‍ ഭാഗിക നിയന്ത്രണമായിരിക്കും ഉണ്ടാവുക. എട്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.

.

Post a Comment

0 Comments