Latest News
Loading...

തീക്കോയി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ L.D.F .ധർണ്ണ

 
തീക്കോയി ഗ്രാമപഞ്ചായത്തിലെ PH സെന്ററിൽ ഒഴിവുള്ള തസ്തികകളിലേക്ക് നടക്കുന്ന നിയമനത്തിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് LDF പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. പഞ്ചായത്ത് രാജ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി കോൺഗ്രസ് പാർട്ടിയുടെ മൂന്നു ബ്ലോക്ക് മെമ്പർമാരെയും ജനപക്ഷം പാർട്ടിയുടെ ജില്ലാ പഞ്ചായത്തംഗത്തെയും ഉൾപ്പെടുത്തിയാണ് ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി രൂപീകരിച്ചത് .

 ഒഴിവുള്ള തസ്തികകളിൽ പഞ്ചായത്ത് പ്രസിഡന്റ് സാമ്പത്തിക താൽപര്യം മുൻനിർത്തി സിൽബന്ധികളെ തിരികെ കയറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. ഇൻറർവ്യൂ ബോർഡിനെ തിരഞ്ഞെടുത്തത് നിയമ വിരുദ്ധമായിട്ടാണ്.നിരവധി ഉദ്യോഗാർത്ഥികളാണ് ജോലിക്ക് അപേക്ഷിച്ച് ഇന്റർവ്യൂവിൽ പങ്കെടുത്തത്.

 നിയമനം നൽകേണ്ട വ്യക്തികളെ മുൻകൂട്ടി തീരുമാനിച്ചശേഷം, അപേക്ഷ ക്ഷണിച്ച് ഇന്റർവ്യൂ നടത്തുകയാണ് ചെയ്തത്. മറ്റ് ഉദ്ദ്യോഗാർത്ഥികളെ വിഡ്ഢികളാക്കുന്ന നിലപാടാണ് യുഡിഎഫ് ഭരണ സമിതി സ്വീകരിച്ചതെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആരോപിച്ചു.

ധർണ്ണ സിപിഎം ഏരിയാ കമ്മിറ്റി അംഗം അംഗം സ: തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജസ്റ്റിൻ ജേക്കബ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം TD മോഹനൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്മിണി തോമസ്, TR സിബി, രതീഷ് PS, ദീപാ സജി, CPI ലോക്കൽ സെക്രട്ടറി TNസന്തോഷ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് ഷാജൻ പുറപ്പന്താനം , ജോസുകുട്ടി വെട്ടിക്കൽ വിനോദ് പുതനപ്രക്കുന്നേൽ, MV പോൾ, ജോസുകുട്ടി കല്ലൂർ എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments