Latest News
Loading...

എൽ ഡി എഫ് പ്രതിഷേധ സമരം സംഘടിപിച്ചു


ഈരാറ്റുപേട്ട : കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ പൂഞ്ഞാർ ഏരിയയിൽ 42 കേന്ദ്രങ്ങളിൽ എൽ ഡി എഫ് പ്രധിഷേധ സമരം സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമിറ്റിയഗം ജോയ് ജോർജ് പൂഞ്ഞാർ തെക്കേക്കരയിലും ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് കൊല്ലപള്ളിയിലും, സിപിഐ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ ഈരാറ്റുപേട്ടയിലും കേരള കോൺഗ്രസ്‌ എം സമസ്ഥാനാ സ്റ്റീറിങ് കമിറ്റിയഗം ലോപ്പാസ് മാത്യു പ്ലാശനാലിലും സമരം ഉദ്‌ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം ഏരിയ കമ്മിറ്റിയഗങ്ങളായ കെ എം ബഷീർ,രാജേന്ദ്ര പ്രസാദ് കെ എം, അനൂപ്കുമാർ, വി കെ മോഹനൻ, റ്റി ആർ സിബി,പി കെ ഷിബുകുമാർ, രമേഷ് ബി വെട്ടിമറ്റം, റ്റി എസ് സ്നേഹധനൻ, റ്റി എസ് സിജു, കെ ഓ ജോർജ്, സിപിഐ നേതാകളായ പി എസ് ബാബു, ഇ കെ മുജീബ്, കേരള കോൺഗ്രസ്‌ എം നേതാകളായ അബേഷ് അലോഷ്യസ്, ബിജു ഇളംതുരുത്തി, ജസ്റ്റിൻ ജേക്കബ്, സോജൻ അലക്കുളം, ജാൻസ് വയലികുന്നേൽ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ വിജി ജോർജ്, ഗീതാ നോബിൾ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments