Latest News
Loading...

"ലക്ഷ്മിയെ ഞാനെടുക്കുവാ.." കുന്നോന്നിയുടെ താരം ലക്ഷ്മിക്ക് പിന്തുണയുമായി സുരേഷ് ഗോപി


നാസയുടെ ഗ്ലോബ് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട് രാജ്യത്തിനും പൂഞ്ഞാറിനും അഭിമാനമായി മാറിയ ലക്ഷ്മി വി നായർക്ക് എല്ലാവിധ പിന്തുണയുമായി നടനും എംപിയുമായ സുരേഷ് ഗോപിയും. ഗ്ലോബ് പ്രോഗ്രാമിലേയ്ക്കുള്ള വീഡിയോ തയാറാക്കുന്നതിനായി ലാപ് ടോപ് വാഗ്ദാനം ചെയ്ത അദ്ദേഹം, തുടർന്നുള്ള വിദ്യാഭ്യാസ ചെലവുകൾക്കും തന്റെ പിന്തുണ അറിയിച്ചു.

സുരേഷ് ഗോപിയുടെ ഈ നീക്കത്തിന് പിന്നിൽ മറ്റൊരു  ഓർമകൾ കൂടിയുണ്ട്. ലക്ഷ്മിയെ കുറിച്ചുള്ള വാർത്ത പാലാ നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിന്റെ സഹോദരൻ ബിജുവാണ് സുഹൃത്ത് കൂടിയായ സുരേഷ് ഗോപിയ്ക്ക് അയച്ചുനൽകിയത്. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം അന്വേഷിച്ചു. അപ്പോഴാണ് തന്റെ മകളുടെ നക്ഷത്രവും പേരുമെല്ലാം ഈ കുട്ടിക്ക് വന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.

അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബ് പ്രോഗ്രാമില്‍ ഇടം നേടി കുന്നോന്നി സ്വദേശിനിയായ ലക്ഷ്മി

ഇതോടെ ലക്ഷ്മിക്ക് പ്രോത്സാഹനവുമായി താന്‍ എന്നും കാണുമെന്ന വാക്കുമായി സുരേഷ് ഗോപി എത്തിയത്. ലക്ഷ്മിക്ക് ഭാവിയില്‍ നാസയുമായി ആശയവിനിമയത്തിന് സഹായിക്കുന്നതിന് ഒരു ലാപ്‌ടോപ്പ് വാങ്ങി നല്‍കുമെന്ന് സുരേഷ് ഗോപി  അറിയിക്കുകയായിരുന്നു.

സുരേഷ്ഗോപിയുടെ തീരുമാനത്തെ പിന്തുണച്ച് മകൻ ഗോകുൽഗോപിയുമെത്തി. തുടർന്ന് വീഡിയോ എഡിറ്റിംഗിനായി ലാപ്ടോപ് വാങ്ങി നല്കാൻ അദ്ദേഹം നിർദേശം നല്കി. ആദ്യം വാങ്ങിയ ലാപ് തിരികെ നല്കി കൂടുതൽ മികച്ച ലാപ്ടോപ് തന്നെ ഓർഡർ ചെയ്തു കഴിഞ്ഞു. നാളെ തന്നെ ലാപ് കൈമാറും. പ്ലസ്  ടു പഠനത്തിന് ശേഷം ലക്ഷ്മി ആഗ്രഹിക്കുന്ന വിഷയത്തിൽ തുടർ പഠനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

സിനിമാ ചിത്രീകരണത്തിനായി പാലായിലെത്തുമ്പോൾ വീട്ടിലെത്താമെന്ന വാഗ്ദനവും സുരേഷ്ഗോപി ലക്ഷ്മിയ്ക്ക് നല്കിയിട്ടുണ്ട്.


Post a Comment

0 Comments