Latest News
Loading...

ലക്ഷ്മി വി നായർ ക്ക് എം എൽ എ യുടെ ഉപഹാരം

നാസയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബ് പ്രോഗ്രാമില്‍ ബ്ലോഗർ ആയി ഇടം നേടിയ  പൂഞ്ഞാര്‍ എസ് എം വി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി   ലക്ഷ്മി വി നായർ ക്ക് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ സ്കൂളിൽ എത്തി ഉപഹാരം നൽകി ആദരിച്ചു.

 112 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 വിദ്യാര്‍ത്ഥികളില്‍, ഏഷ്യ പസഫിക് റീജിയണില്‍ നിന്നും പ്രവേശനം ലഭിച്ചത്  ലക്ഷ്മിക്ക്  മാത്രമാണ്.   

ആദരിക്കൽ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ, പഞ്ചായത്ത്‌ മെമ്പർ കെ ആർ മോഹനൻ നായർ, ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം, പ്രിൻസിപ്പൽ ജോൺസൺ ജോസഫ്, ആർ നന്ദകുമാർ, വി ആർ പ്യാരിലാൽ,ജോസിറ്റ് ജോൺ വെട്ടം, ടോമി സെബാസ്റ്റ്യൻ, പി റ്റി എ പ്രസിഡന്റ് പി ജി പ്രമോദ്കുമാർ, തുടങ്ങിയവർ പങ്കെടുത്തു




Post a Comment

0 Comments