Latest News
Loading...

തീക്കോയിയിലും തലനാട് പഞ്ചായത്തിലും മണ്ണിടിച്ചിൽ

തീക്കോയിയിലും തലനാട് പഞ്ചായത്തിലും മണ്ണിടിച്ചില്‍ ഉണ്ടായതായി സ്‌ഥിരീകരണം. 
തലനാട് അടുക്കം മേഖലയില്‍ രാത്രി എട്ടരയോടെയും തീക്കോയി കാരികാട്(ഇഞ്ചപ്പാറ) മേഖലയില്‍  9.30 നുമാണ് മണ്ണിടിഞ്ഞത്. ഈ മേഖലകളിലും വാഗമണ്ണിലും ഉണ്ടായ ശക്തമായ മഴയാണ് വെള്ളം ഉയരുന്നതിന് കാരണമായത്. 

അടുക്കത്ത് രണ്ടു കുടുംബങ്ങളെ അങ്കണവാടിയിലേക്ക് മാറ്റി താമസിപ്പിച്ചു. തീക്കോയി മേഖലയില്‍ വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ ശക്തമായ മഴ പെയ്തിരുന്നു. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Post a Comment

0 Comments