Latest News
Loading...

വിവിധ മേഖലകളിലേയ്ക്ക് ബസ് സർവ്വീസുകൾ ആരംഭിക്കണം. പാസഞ്ചേഴ്സ് അസോസിയേഷൻ

പാലാ:  ലോക് ഡൗൺ ഇളവുകളെ തുടർന്ന് ആവശ്യ സർവ്വീസ് വിഭാഗങ്ങൾക്ക് പുറമെ വ്യവസായശാലകൾ, സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഘ്യംഘട്ടമായി തുറന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരായ സ്വന്തം വാഹനങ്ങൾ ഇല്ലാത്തവർക്ക് നിലവിൽ യാത്രാ സൗകര്യങ്ങൾ ലഭ്യമല്ല. വിദ്യാഭ്യസ വകുപ്പ് വിവിധ പരീക്ഷാ വാല്യൂ വേഷൻ ക്യാമ്പുകൾ ആരംഭിച്ചു കഴിഞ്ഞു.

ജൂൺ.10 മുതൽ അൻപത് ശതമാനം ജീവനക്കാർക്ക് ജോലിക്ക് ഹാജരാവേണ്ടതുമുണ്ട്. ഈ സാഹചര്യത്തിൽ പാലായിൽ നിന്നും വിവിധ റൂട്ടുകളിൽ നാമമാത്ര സർവ്വീസുകൾ എങ്കിലും ക്രമീകരിക്കേണ്ടതുണ്ട് എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം ട്രാൻസ്പോർട്ട് വകുപ്പു മന്ത്രിയ്ക്കും കെ.എസ്.ആർ.ടി.സി അധികൃതർക്കും നിവേദനങ്ങൾ നൽകി. 



പല ഡിപ്പോകളും പ്രധാന റൂട്ടുകളിൽ രാവിലെയും വൈകിട്ടും സർവ്വീസുകൾ ക്രമീകരിച്ചിട്ടും പാലാ മേഖലയിൽ സർവ്വീസുകൾ ഒന്നും ആരംഭിച്ചിട്ടില്ല എന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. തലയോലപ്പറമ്പ് ,പിറവം വഴി എറണാകുളം, കൂത്താട്ടുകുളം വഴി മൂവാറ്റുപുഴ, കോട്ടയം, തൊടുപുഴ, മുണ്ടക്കയം റൂട്ടുകളിൽ സർവ്വീസുകൾ രാവിലെയും വൈകുന്നേരവുമായി ബസ് സർവ്വീസുകൾ ക്രമീകരിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Post a Comment

0 Comments