Latest News
Loading...

ഈരാറ്റുപേട്ട KSRTC ഡിപ്പോയിൽ മുഴുവൻ ദീർഘദൂര ബസ്സുകളും ശുചീകരിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട കെ എസ് ആർ റ്റി സി ഡിപ്പോയിൽ നിന്നും ദീർഘദൂര യാത്രകൾ പുനരാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡിപ്പോയിലെ മുഴുവൻ ദീർഘദൂര ബസ്സുകളും ശുചീകരിച്ചു. ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് ഈരാറ്റുപേട്ട മുൻസിപൽ കമ്മിറ്റിയുടെയും കെ എസ് ആർ റ്റി സി എംപ്ലോയീസ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് ബസുകൾ ശുചീകരിച്ചത് . യൂത്ത് ബ്രിഗഡ് അംഗങ്ങളായ ഷെബിൻ സകീർ, മാഹിൻ നാസർ, ആമീൻ വല്ലത്ത്, സാജിദ് റഫിഖ്, ശരത് മോഹനൻ,ബിബിൻ ബാബു,സുധീഷ് കെ ബി, ബിബിഷ് എന്നിവർ പങ്കെടുത്തു. അസോസിയേഷൻന്റെ യൂണിറ്റ് പ്രസിഡന്റ്‌ കെ റ്റി ഷിബു ശുചിക്കരണത്തിന് നന്ദി പറഞ്ഞു.



Post a Comment

0 Comments