Latest News
Loading...

സ്വകാര്യബസുകൾ കെ.എസ്.ആർ.ടി.സി വാടകയ്‌ക്കെടുക്കാൻ ആലോചന


സ്വകാര്യബസുകൾ കെ.എസ്.ആർ.ടി.സി ദിവസ വാടകയ്‌ക്കെടുക്കാൻ ആലോചന. ടിക്കറ്റ് ചാർജും ഡെയിലി കലക്ഷനും കെ.എസ്.ആർ.ടി.സി എടുത്ത ശേഷം ബസ് വാടക ഉടമകൾക്ക് നൽകുന്ന രീതിയിലേക്കാണ് ആലോചനയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നു.  

കൊവിഡ് കാലാവസ്ഥയിൽ കേരളത്തിലെ സ്വകാര്യ ബസ് വ്യവസായത്തെ നില നിർത്താൻ എന്തുചെയ്യാനാവും എന്നഘട്ടത്തിലാണ് ഗതാഗത മന്ത്രി ഇങ്ങനെ ഒരു കാഴ്ചപ്പാടിലേക്ക് എത്തിയിട്ടുള്ളത്. കെ.എസ് ആർ റ്റി.സി ബസുകളുടെ ഇരട്ടിയിലധികം സ്വകാര്യബസുകൾ കേരളത്തിലുണ്ട്. അതുമൂലം ജീവിക്കുന്ന പതിനായിരക്കണക്കിനാളുകളുമുണ്ട്. അവരുടെ സ്ഥിതി വളരെ ദയനീയമാണ്. ഈ അവസരത്തിലാണ് ഇത്തരമൊരു ആലോചനയെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.റ്റി.സി പുതിയ ബസുകൾ വാങ്ങുന്ന ഒരു സംവിധാനം നിലവിലുണ്ട്. പക്ഷെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സിന്റെ കയ്യിലുള്ളതെല്ലാം നല്ല ബസുകളാണ്. അവർ തന്നെ അതിന്റെ മെയിന്റനൻസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അവരുടെ പക്കൽ നിന്നും ഡ്രൈവർ ഉൾപ്പെടെയോ അല്ലാതെയോ ദിവസവാടക എന്ന നിലയ്ക്ക് ബസുകൾ ഏറ്റെടുക്കാം. ഡ്രൈവർ ഇല്ലാതെയാണെങ്കിൽ കെ.എസ്.ആർ.റ്റി.സി ഡ്രൈവറെ നിയമിക്കും. ഏറ്റെടുക്കുന്ന ബസുകൾക്ക് കെ.എസ്.ആർ.റ്റി.സി പെയിന്റ് അടിച്ച് പേര് നൽകും. അന്നന്നത്തെ കലക്ഷൻ അന്നന്ന് ഉടമകൾക്ക് നൽകും. ബസ് ക്ളീൻ ചെയ്യുന്നതും വാഹനത്തിന്റെ അപാകതകൾ പരിഹരിക്കുന്നതും അടക്കം വാഹന പരിപാലനം നടത്തേണ്ടത് എല്ലാം വാഹന ഉടമകളായിരിക്കും. ഇതോടെ സ്വകാര്യ ബസ് ഉടമകൾക്കും ജീവനക്കാർക്കും ഒരു വരുമാന മാർഗമാകും. ഇതിന്റെ പ്രഖ്യാപനത്തിലേക്ക് ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ബസുടമകൾ ഈ കാര്യത്തിൽ അനുകൂലമാണെങ്കിൽ വലിയ തുക മുടക്കി കോർപറേഷൻ ബസുകൾ വാങ്ങില്ല. കാരണം മെയിന്റനൻസ് നോക്കേണ്ട കാര്യമില്ല. ഉടൻതന്നെ റിപ്പയറിംഗ് നടക്കും. ഇൻഷുറൻസ് ടാക്സ് എന്നിവ കെ.എസ്.ആർ.റ്റി.സി അടയ്‌ക്കേണ്ട കാര്യമില്ല. ഡെയ്‌ലി കളക്ഷനിൽ നിന്നും വാടക നൽകാം. അതുകൊണ്ട് തന്നെ വാടക കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന ഭയം വേണ്ടെന്നും മന്ത്രി പറയുന്നു.

Post a Comment

0 Comments