Latest News
Loading...

എം.സി ജോസഫൈൻ നാടക വേദിയുടെ രക്തരക്ഷസിന് പഠിക്കുകയാണെന്ന് K.S.C കോട്ടയം ജില്ലാ പ്രസിഡൻറ് നോയൽ ലൂക്ക്

കോട്ടയം: സ്ത്രീകളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി പീഢനങ്ങൾ ഏറ്റുവാങ്ങിയ കെ.ആർ ഗൗരിയമ്മയുടെയും, ക്യാപ്റ്റൻ ലക്ഷ്മിയുടെയും പിൻമുറക്കാരിയായ എം.സി ജോസഫൈൻ കലാനിലയം നാടക വേദിയുടെ രക്തരക്ഷസിന് പഠിക്കുകയാണെന്ന് കെ.എസ്.സി കോട്ടയം ജില്ലാ പ്രസിഡൻ്റ് നോയൽ ലൂക്ക് പെരുമ്പാറയിൽ അഭിപ്രായപ്പെട്ടു.

മുസ്ളിം സ്ത്രീകളെ ഇഷ്ടം പോലെ മൊഴി ചൊല്ലുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിച്ചു കൊണ്ട് ഷാബാനു ബീഗം കേസിൽ സ്ത്രീപക്ഷ നിലപാടുകൾക്ക് അടിവരയിട്ട സഖാവ് ഇ.എം.എസ് ൻ്റെ പ്രഖ്യാപിത സ്ത്രീ പക്ഷ നിലപാടുകളെ അവഹേളിക്കുന്ന നടപടിയാണ് എം.സി ജോസഫൈൻ്റെ ഭാഗത്ത് നിന്നുണ്ടായത്.


ഭരണത്തിൻ്റെ ശീതളഛായ ആവോളം നുണയുമ്പോൾ, എം.സി ജോസഫൈ നെ പോലുള്ള വിപ്ളകാരിക്ക് പോലുമുണ്ടാകുന്ന സ്വഭാവവ്യതിയാനം വിപ്ളവ പ്രസ്ഥാനത്തിൻ്റെ തന്നെ സമീപകാല അപചയത്തെയും, ജീർണ്ണതയേയുമാണ് സൂചിപ്പിക്കുന്നതെന്ന് നോയൽ ലൂക്ക് കൂട്ടി ചേർത്തു.

Post a Comment

0 Comments