Latest News
Loading...

മരങ്ങാട്ടുപള്ളി സാമൂഹ്യ അടുക്കള: യൂത്ത് ഫ്രണ്ട് (ജെ) ഭക്ഷ്യ ധാന്യങ്ങൾ കൈമാറി.

 


മരങ്ങാട്ടുപള്ളി: കോവിഡ് അതിജീവന പ്രവർത്തനത്തിന്റെ ഭാഗമായി കടുത്തുരുത്തി എം.എൽ.എ ഹെൽപ്പ് ഡെസ്കിനോട് സഹകരിച്ച് യൂത്ത് ഫ്രണ്ട് (ജെ) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപള്ളി പഞ്ചായത്ത് സാമൂഹ്യ അടുക്കളയിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ കൈമാറി. 

    ഇതോടനുബന്ധിച്ച് മരങ്ങാട്ടുപള്ളി ഇല്ലിക്കൽ ജനകീയ ഹോട്ടലിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഭക്ഷ്യധാന്യ കിറ്റുകൾ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുളസീദാസിന് നൽകിക്കൊണ്ടാണ് ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചത്. പഞ്ചായത്ത് മെമ്പർ പ്രസീദാ സജീവ്, പൈക്കാട് ക്ഷീര സംഘം പ്രസിഡന്റ് ജെയിൻ ജി തുണ്ടത്തിൽ, മുൻ മെമ്പർ മാത്തുക്കുട്ടി പുളിക്കിയിൽ, യൂത്ത് ഫ്രണ്ട് (ജെ) മരങ്ങാട്ടുപള്ളി മണ്ഡലം ഭാരവാഹികളായ ജീൻസ് മാത്യു, ജോസ് മോൻ ഇടത്തടത്തിൽ, മിജോ ജോയി, മനീഷ് ജോർജ്, നോബിൾ ആരംപുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.




Post a Comment

0 Comments