Latest News
Loading...

കടൂപ്പാറ വാർഡിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കടൂപ്പാറ വാർഡിൽ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ അവരുടെ ഭവനങ്ങളിൽ എത്തിച്ചു കൊടുത്തു. ഏകദേശം മുന്നൂറോളം കിറ്റുകളാണ് വാർഡിൽ വിതരണം ചെയ്തത്,കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോൺ ജോർജ് നിർവ്വഹിച്ചു, മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് ചെയർമാൻ കെ.എഫ് കുര്യൻ കളപ്പുരയ്ക്കപറമ്പിൽ, സെബാസ്റ്റ്യൻ കുറ്റിയാനി, വാർഡ് മെമ്പർമാരായ അനിൽകുമാർ മഞ്ഞപ്ളാക്കൽ,സജി സിബി, സജിമോൻ എന്നിവർ പങ്കെടുത്തു. കനത്ത മഴ അവഗണിച്ച് കൊണ്ട് കിറ്റുകൾ ലിനോ വലിയ പരയ്ക്കാട്ട്, ജോമി മുഖാലക്കുന്നേൽ, രതീഷ് പാറച്ചാലിൽ, റെനി പുതുഞാലിൽ, ജോർജ് തേക്കില കാട്ടിൽ, സിബി പനച്ചിക്കൽദേവദാസ്, സുനീഷ്, ജോമോൻ എന്നിവർ വിതരണം നടത്തി,

Post a Comment

0 Comments