Latest News
Loading...

ആദ്യ ഘട്ട ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു


ഈരാറ്റുപേട്ട : സിപിഐഎം പത്താഴപ്പടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്തത്തിൽ 
കോവിഡ് മഹാമാരി കാലത്തിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്കുള്ള ആദ്യ ഘട്ട ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.500 ഭക്ഷ്യ കിറ്റുകളാണ് വാർഡിലെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തത്.

കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജും പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ചേർന്ന് നിർവഹിച്ചു. ഈരാറ്റുപേട്ട ലോക്കല് സെക്രട്ടറി കെ എം ബഷീർ ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി ബി ഫൈസൽ, കെ ആർ അമീർഖാൻ എന്നിവർ പങ്കെടുത്തു.ബ്രാഞ്ച് സെക്രട്ടറി കെ എൻ ഹുസൈൻ അധ്യക്ഷതയും, നജീബ് പാറെകാട്ടിൽ നന്ദിയും പറഞ്ഞു


Post a Comment

0 Comments