Latest News
Loading...

സൗജന്യ പൾസ് ഓക്സീമീറ്റർ വിതരണം

പാലാ : KCSL Pala യുടെ ആമുഖ്യത്തിൽ സൗജന്യ പൾസ്ഓക്സിമീറ്റർ വിതരണം   ബിഷപ്പ് ഹൗസിൽവച്ച് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ്
കല്ലറങ്ങാട്ട്, മുനിസിപ്പൽ ചെയർമാൻ ശ്രീ ആൻറ്റോ പടിഞ്ഞാറേകരക്ക് നൽകി നിർവഹിച്ചു.  ചടങ്ങിൽ KCSL പാലാ രൂപതാ ഡയറക്ടർ ഫാ. ജീമോൻ ജയിംസ്
പനച്ചിക്കൽ കരോട്ട് സ്വാഗതവും മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന സന്ദേശവും,  ആന്റോ പടിഞ്ഞാറേക്കര ആശംസയും അർപ്പിച്ച് സംസാരിച്ചു.

 
പാലാ ഗവൺമെന്റ് ഹോസ്പിറ്റൽ RMO Dr ഷോളി മാത്യു, Dr അപ്പു അബ്രാഹം, Dr രാജേഷ് KCSL എക്സികുട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു , ഡയറക്ടച്ചന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട ഗവൺമെന്റ് ഹോസ്പിറ്റലുകൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ , വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ പൾസ് 
ഓക്സിമീറ്റർ വിതരണം ചെയ്തു.

Post a Comment

0 Comments