Latest News
Loading...

കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കർഷക പ്രതിഷേധം

തലനാട് : രാജ്യത്തിന്റെ ജനാധിപത്യത്തെ ചവിട്ടി മെതിച്ചുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 46ആം വാർഷിക ദിനത്തിൽ സംയുക്ത കർഷക സമിതികളുടെ ആഭിമുഖ്യത്തിൽ നടന്ന രാജ്യവ്യാപക പ്രശോഭത്തിന്റെ ഭാഗമായി തലനാട് പോസ്റ്റ്‌ഓഫീസിന് മുന്നിൽ സേവ് അഗ്രികൾച്ചർ, സേവ് ഡെമോക്രസി എന്ന മുദ്രാവാക്യവുമായി പ്രതിഷേധ സമരം നടത്തി.


കർഷക സംഗത്തിന്റെ തലനാട് പഞ്ചായത്ത്‌ അംഗം എ കെ വിനോജ്‌ കർഷക പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.സി പി എം തലനാട് ലോക്കൽ സെക്രട്ടറി രാജേന്ദ്രപ്രസാദ്,എൽ ഡി എഫ് കൺവീനർ പി എസ് ബാബു, കേരള കോൺഗ്രസ്സ് എം മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ,സി പി ഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം സുനിൽ കുമാർ,പഞ്ചായത്ത്‌ മെമ്പർ റോബിൻ തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

0 Comments