Latest News
Loading...

ഭൂമി വരുംതലമുറകൾക്കു കൂടിയുള്ളതാണ്: മാണി സി കാപ്പൻ


പാലാ: മനുഷ്യൻ്റെ വരും തലമുറകൾക്കും മറ്റു ജീവജാലങ്ങൾക്കും കൂടിയുള്ളതാണ് ഭൂമി എന്ന ചിന്ത വളർത്തിയെടുക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചു വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയ്ക്ക് ഏറ്റവും ദോഷം സംഭവിച്ചിരിക്കുന്നത് നമ്മൾ ജീവിക്കുന്ന നൂറ്റാണ്ടിലാണെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. അതിപ്പോഴും തുടരുകയാണ്. വളർന്നു വരുന്ന തലമുറകൾക്കു പ്രകൃതിസംരക്ഷണത്തെക്കുറിച്ചു അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 

രാമപുരം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്ലാവിൻതൈ നട്ട് പരിസ്ഥിതിദിനാചരണം മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ്, ഇൻസ്പെക്ടർ കെ അനിൽകുമാർ, വൈസ് പ്രസിഡൻ്റ് ജോഷി ജോസഫ്, മനോജ് ചീങ്കല്ലേൽ, സൗമ്യ സേവ്യർ, റോബി ഊടുപുഴ, ജിമ്മി ജോസഫ്, എം പി കൃഷ്ണൻനായർ, എസ് ഐ ഡിനി തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചു മുനിസിപ്പൽ കൃഷി ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച ഫലവൃക്ഷത്തൈ വിതരണം മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസ്, കൗൺസിലർ ജിമ്മി ജോസഫ്, കൃഷി ഓഫീസർ കമറുദ്ദീൻ എൻ ഐ , കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ബിന്ദു കെ കെ, ഷൈനി വി എസ് തുടങ്ങിയവർ പങ്കെടുത്തു. പേര, ഫാഷൻഫ്രൂട്ട്, പ്ലാവ് തുടങ്ങിയവ വിതരണം ചെയ്തു.



Post a Comment

0 Comments