Latest News
Loading...

യൂണിവേഴ്സിറ്റി പരീക്ഷകൾ ഓൺലൈനായി നടത്താൻ നടപടി സ്വീകരിക്കണം: K S C

കോട്ടയം : കോവിഡ് 19 അനിയന്ത്രിതമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യൂണിവേഴ്സിറ്റി പരീക്ഷകൾ ഓൺലൈനായി നടത്താൻ നടപടി സ്വീകരിക്കണമെന്ന് കെ എസ് സി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജൂൺ 15 മുതൽ വിവിധ യൂണിവേഴ്സിറ്റികൾ ഓഫ് ലൈനായി പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. 

ഈ പ്രതികൂല സാഹചര്യത്തിൽ നിരുത്തരവാദപരമായ സമീപനമാണ് യൂണിവേഴ്സിറ്റികൾ സ്വീകരിച്ചിരിക്കുന്നത്. മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ക്ഷേമവും സുരക്ഷയും മുൻനിർത്തിയുള്ള ഒരു തീരുമാനം ആയിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. വിദ്യാർഥികളുടെ ജീവിതത്തിന്റെ പ്രശ്നം കൂടിയാണിത്. ആയതിനാൽ ഓൺലൈൻ പരീക്ഷകളുടെ സാധ്യത പരിശോധിച്ച് അതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം.

ജില്ലാ പ്രസിഡന്റ്‌ നോയൽ ലൂക്കിന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി കൂടിയ കെ എസ് സി ജില്ലാ നേതൃ യോഗം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു.ടോം ജോസഫ്, അശ്വിൻ പടിഞ്ഞാറേക്കര, മെൽബിൻ പറമുണ്ട, ജെയ്സൺ ജോസഫ്, നവീൻ ജോസ് , ബിബിൻ കളത്തൂർ,റോഷൻ ജോസ്, ജെറിൻ നരിപ്പാറ ,ജെറിൻ രാജൻ,ആൽവിൻ, സൈറസ് പുതിയിടം, തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments