Latest News
Loading...

കേന്ദ്ര സര്‍ക്കാര്‍ നിലപാടു സാധാരണക്കാരുടെ ജീവനെ പുച്ചിക്കുന്നതാണെന്ന് പാലാ പൗരാവകാശസമിതി

പാലാ.കോവിഡ് മൂലം മരണപെടുന്നവരുടെ അവകാശികൾക്കു നഷ്ടപരിഹാരം നല്‍കുവാന്‍ സാധിക്കില്ലെന്നു സുപ്രിംകോടതിയില്‍ സതൃവാങ്മൂലം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടു രാജൃത്തെ സാധാരണക്കാരുടെ ജീവനെ പുച്ചിക്കുന്നതാണെന്ന് പാലാ പൗരാവകാശസമിതി അഭിപ്രായപ്പെട്ടു.


കേന്ദ്രമന്ത്രിമാര്‍ക്കും, എം.പി മാര്‍ക്കും, ഉന്നത ഉദൃോഗസ്ഥമാര്‍ക്കും പുതിയ ലോക്സഭ മന്ദിരത്തിനു വേണ്ടിയും ആയിരകണക്കിനു കോടികള്‍ ചിലവഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ എത്തുവാനുള്ള ഒരു വോട്ടുബാങ്കു മാത്രമായി സാധാരണ ജനങ്ങളെ കാണുകയാണ്.

അനുദിനം പെട്രോളിന്‍റെയും, ഡീസലിന്‍റെയും, വില വര്‍ദ്ധിപ്പിക്കുന്നതൂ മൂലം സര്‍വ്വ മേഖലകളിലും ഉണ്ടാകുന്ന വന്‍ വിലക്കയറ്റവും, ലോക്ഡൗണ്‍ മൂലം ജോലിയും, വരുമാനവും ഇല്ലാതെ സാധാരണ ജനങ്ങള്‍ നരകിക്കുമ്പോഴും ഭീമമായ ശബളവും, മറ്റ് എല്ലാ ആനുകുലൃങ്ങളും, വാങ്ങുന്നവരെ മാത്രം സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ജനാധിപതൃത്തിനു ഭൂഷണമല്ല.

ദുരന്ത നിവരാണ പദ്ധതിയില്‍പ്പെടുത്തി കോവിഡ് മൂലം മരിക്കുന്നവരുടെ സാധാരണ കുടുംബത്തിനു നൃായമായ നഷ്ടപരിഹാരം നല്‍കണമെന്ന പൗരാവകാശസമിതി പ്രസിഡണ്ടു ജോയി കളരിക്കലിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ യോഗം ആവശൃപ്പെട്ടു.

സിറിയ്ക്ക ജെയിംസ്, കെ.എസ് .അജി,റ്റി.കെ.ശശിധരന്‍, തോമസ്ഗൂരൂക്കള്‍,എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments