Latest News
Loading...

ഇന്ന് ലോകസംഗീത ദിനം; ജോവാൻ മധുമലയുടെ കൈവശമുള്ളത് അത്യപൂർവ്വ സംഗീതശേഖരം

കോട്ടയം : തെറ്റിദ്ധരിക്കേണ്ട ഇതൊരു ഇലക്ട്രോണിക്ക് ഷോറൂമല്ല.മജീഷ്യനായ ജോവാൻ മധുമലയുടെ വീട്ടിലെ ടേപ്പ് റിക്കാർഡുകളുടേയും, കാസറ്റുകളുടേയും ശേഖരമാണ്. ലോക് ഡൗൺ കാലത്ത് തുടങ്ങിയ ചെറിയ ഒരു വിനോദം വിലമതിക്കാനാവാത്ത ഒരു അപൂർവ്വ ശേഖരമായി മാറി. 

 2020 ഏപ്രിൽ ആദ്യവാരം പാമ്പാടി കാളച്ചന്തയിലെ സുധാകരൻ്റെ ആക്രി കടയിലെത്തിയ ജോവാൻ  ഒരു ചെറിയ ടേപ്പ് റിക്കാർഡർമാറിക്കിടക്കുന്നത് അവിടെ മാറിക്കിടക്കുന്നത് കണ്ടു.അത് 50 രൂപാ വില കൊടുത്തു വാങ്ങുകയായിരുന്നു. പ ഒരു സുഹൃത്തിനെ സമീപിച്ച് നന്നാക്കി വാങ്ങിയപ്പോൾ 450 രൂപയായി. അതിൽ നിന്ന് ശ്രുതി മനോഹരമായ സംഗീതം പുറത്തേയ്ക്കു വന്നപ്പോൾ ജോവാൻ ആക്രി കടകൾ കയറിയിറങ്ങുവാൻ തുടങ്ങി.

തിരുവല്ലാ മുതൽ കോട്ടയം വരെയുള്ള ആക്രി കടകളിൽ നിന്നും മലയാള ഭാഷയിൽ പറഞ്ഞാൽ "കൈനീട്ടം" കൊടുത്ത് ഓരോ ടേപ്പ് റിക്കാർഡുകളും റേഡിയോകളും കിട്ടി തുടങ്ങി. പക്ഷേ അവയൊന്നും പ്രവർത്തിക്കുന്നവ ആയിരുന്നില്ല. ഭീമമായ സർവ്വീസ് ചാർജ് നൽകുവാൻ ലോക് ഡൗൺ കാലത്ത് വരുമാനം നിലച്ചുപോയ കലാകാരനു കഴിയുമായിരുന്നില്ല. സമയമുണ്ടായിരുന്നതിനാൽ യു ടൂബിൽ നിന്നും മെക്കാനിസം പഠിക്കുവാൻ തുടങ്ങി. അപ്പോഴാണ് നിസ്സാരമിനുക്കുപണികൾ കൊണ്ട് ഓരോ സെറ്റുകളും നന്നാക്കാമെന്നു കണ്ടു പിടിച്ചത്.കൂടാതെ പഴയ കടകളിൽ ഉപയോഗമില്ലാതെ കിടന്നിരുന്ന സ്പെയർ പാർട്സുകൾ വാങ്ങുകയും ചെയ്തു.

ഓരോ ടേപ്പ് റിക്കാർഡുo അഴിക്കുന്നതിനു മുൻപ് അതിൻ്റെ അകത്തെ വീഡിയോ ഫോണിൽ എടുത്ത് അഴിച്ചു കഴിഞ്ഞ് വീഡിയോ നോക്കി പുനർ ക്രമീകരിക്കുകയായിരുന്നു. കേടുപാടു കണ്ടു പിടിക്കുന്ന മൾട്ടി മീററർ സുഹൃത്തായ പാമ്പാടി പതിനൊന്നാം മൈലിലെ കള്ളിയിട്ടുമറ്റം മുരളിയുടെ സഹായത്താൽ സംഘടിപ്പിച്ച് അതിൻ്റെ പ്രവർത്തനം പഠിക്കുകയും ചെയ്തു. അങ്ങനെ സ്വന്തം പരിശ്രമത്താൽ 49 ടേപ്പ് റിക്കാർഡുകൾ പ്രവർത്തനസജ്ജ്മാക്കി.

          ലോകത്തിലെ പ്രശസ്തമായ ബ്രാണ്ടുകൾ ഉൾപ്പെടെ 13  ഇലക്ട്രോണിക്ക് കമ്പനികളുടെ ടേപ്പ് റിക്കാർഡുകൾ ജോവാൻ്റെ ശേഖരത്തിലുണ്ട്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പ്രവർത്തിപ്പിക്കുവാൻ കഴിയാത്ത നാൽപതോളം സെററുകളും സൂക്ഷിച്ചിട്ടുണ്ട്. രണ്ടാം ലോക് ഡൗൺ കാലത്തും ആക്രി കടകളിലെ അന്വേഷണം ഇദ്ദേഹം നിർത്തിയിട്ടില്ല . 

 വിവരമറിഞ്ഞ് പല സുഹൃത്തുക്കളും പഴയ ടേപ്പ് റിക്കാർഡുകളും, ക്യാ സറ്റുകളും ജോവാനു നൽകി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഇതു കൂടാതെ തരംഗിണിയുടെ ക്യാസറ്റുകൾ ഉൾപ്പെടെ നൂറ്കണക്കിന് കാസറ്റുകളാണ് ഈ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്. ആലപ്പുഴ സ്റ്റേഷൻ മാത്രം കിട്ടുന്ന റേഡിയോ മുതൽ ഗ്രാമഫോണുകകളും അതിൻ്റെ റൊക്കോഡുകളും ജോവാൻ്റെ ഷെൽഫിൽ കാണാം.

 പാമ്പാടിക്കാരൻ എന്ന ന്യൂസ് പോർട്ടലും ഈ മജീഷ്യൻ പ്രവർത്തിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയായിലെ സജീവ സാന്നിദ്ധ്യമായ ജോവാൻ മലയാളം ഓൺലൈൻ മീഡിയ സംഘടനയുടെ നേതൃസ്ഥാനത്തുണ്ട്.

Post a Comment

0 Comments