Latest News
Loading...

ജല ജീവൻ പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. മന്ത്രി റോഷി അഗസ്റ്റ്യൻ

 പാലാ: ഗ്രാമപഞ്ചായത്തുകളിലൂടെ നടപ്പിലാക്കി വരുന്ന ജല ജീവൻ മിഷൻ പദ്ധതി 2024 ഓടെ നഗരസഭകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യൻ പ്രസ്താവിച്ചു.

 കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകളിലും പഞ്ചായത്തു ഭരണ സമിതി കളുടെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി, ജലനിധി, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ജനകീയ പദ്ധതികളായി ജല ജീവൻ മിഷൻ സമയ ബന്ധിതമായി നടപ്പിലാക്കുമെന്നും എല്ലാവർക്കും കുടിവെളള ലഭ്യത ഉറപ്പാക്കാൻ ഇടതുമുന്നണി സർക്കാർ പ്രതിജ്ഞാബദ്ധമാണന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

ജല ജീവൻ മിഷൻ പദ്ധതിയുടെ നിർവ്വഹണ സഹായ സംഘടനകൾക്കു വേണ്ടിയുള്ള നിവേദനം കേരള സോഷ്യൽ സർവ്വീസ് ഫോറം ജെ.ജെ.എം. കൺവീനർ ഡാന്റീസ് കൂനാനിക്കൽ സമർപ്പിക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലാാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, മുനിസിപ്പൽ ചെയർമാൻ ആന്റോ പടിഞാറേക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു മാരായ ബൈജു ജോൺ, റൂബി ജോസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, പി.എം. മാത്യു, പ്രൊഫ. ലോപ്പസ് മാത്യു, കെ.ജെ. ഫിലിപ്പ് കുഴികുളം, ലാലിച്ചൻ ജോർജ് , അഡ്വ.വി.റ്റി.തോമസ്, സാജൻ തൊടുക , ബിജു പാലുപ്പടവൻ, ടോബിൻ കെ അലക്സ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments