Latest News
Loading...

മഴവെള്ളപ്പാച്ചിൽ നാശനഷ്ടങ്ങൾ സന്ദർശിച്ച് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ


തലനാട് : ബുധനാഴ്ച്ച മഴവെള്ളപ്പാച്ചിലിൽ തലനാട് പഞ്ചായത്തിലെ ചാമപ്പാറ ഭാഗത്ത് വെള്ളം കയറി നാശനഷ്ടങ്ങലുണ്ടായ വീടുകളും പ്രദേശങ്ങളും സന്ദർശിച്ച് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ. ആറിന്റ തീരം കെട്ടുന്നതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിക്കുവാൻ ഉടൻ സർക്കാരിനു റിപ്പോർട്ട്‌ കൊടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം തലനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ, വൈസ് പ്രസിഡന്റ്‌ ഷോളി ഷാജി,ഗ്രാമ പഞ്ചായത്ത് അംഗങ്ങാളായാ വത്സമ്മ ഗോപിനാഥ്, സോണി ബിനീഷ്, ആശ റിജു, കേരള കോൺഗ്രസ്‌ എം മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ, സിപിഐഎം ലോക്കൽ കമിറ്റി അംഗം റിജു ഐക്കരതെക്കെതിൽ, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ്‌ ടോമിൻ നെല്ലുവേലിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments