Latest News
Loading...

പൂഞ്ഞാർ മണ്ഡലത്തിലെ ഇൻറർനെറ്റ് ലഭ്യത കുറവ് ; ഇന്റർനെറ്റ് സേവനദാതാക്കളുടെ യോഗം നടത്തി

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ഇൻറർനെറ്റ് ലഭ്യത കുറവ് മൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനും, പൊതുജനങ്ങളും ബുദ്ധിമുട്ട് നേരിടുന്നതുമായി ബന്ധപ്പെട്ട പ്രശനം പരിഹരിക്കുന്നതിനായി പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുള്ളത്തുങ്കലിന്റെ നേതൃത്വത്തിൽ വിവിധ മൊബൈൽ ഇന്റർനെറ്റ് സേവനദാതകളുടെ കമ്പനി പ്രതിനിധികളുടെ യോഗം നടത്തി.

 ഈരാറ്റുപേട്ട ഗവണ്മെന്റ് ഗസ്റ്റ്‌ ഹൗസിൽ നടത്തിയ യോഗത്തിൽ മണ്ഡലത്തിലെ തിടനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയ്‌ പഞ്ചായത്തിലെയും ഈരാറ്റുപേട്ട നഗരസഭയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ജനങ്ങളുടെ പരാതി കമ്പനി പ്രതിനിധികൾക്ക് കൈമാറി. പ്രശ്നങ്ങൾക്ക് അടിയന്തരമായി ശാശ്വത പരിഹാരം കാണുമെന്നും,ടവർ സ്ഥാപിക്കണ്ട ഇടങ്ങളിൽ കമ്പനി പ്രതിനിധികൾ പരിശോധന നടത്തുമെന്നും നിർമാണത്തിനാവിശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിനിധികൾ അറിയിച്ചു.

വിവിധ മൊബൈൽ ഇന്റർനെറ്റ് സേവനദാതകളെ പ്രതിനിധികരിച്ച് ബി എസ് എൻ എൽ ജില്ലാ മാനേജർ ജെസ്സി ജോസഫ് , എയർടെൽ ടെക്നിക്കൽ എൻഞ്ചിനീയർ ശ്രീകാന്ത് കെ ജി , ജിയോ സെൻട്രൽ മാനേജർ രാഹുൽ ആർ നായർ , ടെക്നിക്കൽ മാനേജർ ബിബിൻ എബ്രഹാം, വോഡാഫോൺ ടെക്നിക്കൽ അസിസ്റ്റൻഡ് ജനറൽ മാനേജർ ദീപു കെ എസ് , കേരള വിഷൻ ബ്രോഡ്ബാൻഡ് പ്രതിനിധി പ്രവീൺ മോഹൻ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments