Latest News
Loading...

രാമപുരം കുടിവെള്ള പദ്ധതിയിൽ തലനാട് ഗ്രാമ പഞ്ചായത്തിനെയും ഉൾപ്പെടുത്തി


 തലനാട് : രാമപുരം കുടിവെള്ള പദ്ധതിയിൽ തലനാട് ഗ്രാമ പഞ്ചായത്തിനെയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ശ്രീ മാണി സി കാപ്പൻ എം എൽ എ അറിയിച്ചതായി ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ കുര്യൻ നെല്ലുവേലിൽ അറിയിച്ചു. 

രാമപുരം കുടിവെള്ള പദ്ധതിയിൽ തലനാട് ഗ്രാമ പഞ്ചായത്തിനെയും ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തലനാട് ഗ്രാമ പഞ്ചായത്ത്‌ യു ഡി എഫ് മെമ്പർമാരായ ശ്രീമതി രോഹിണിഭായ് ഉണ്ണികൃഷ്ണൻ, ശ്രീമതി ബിന്ദു താനിക്കാതൊട്ടിയിൽ, ശ്രീ ചാൾസ് പി ജോയ്, ശ്രീ ദിലീപ് കുമാർ മുത്താനാനിക്കൽ, ശ്രീ എ ജെ സെബാസ്റ്റ്യൻ അങ്ങാടിക്കൽ, ഈരാറ്റുപേട്ട ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട്‌ ശ്രീ കുര്യൻ നെല്ലുവേലിൽ, ശ്രീ താഹ തലനാട് എന്നിവർ ശ്രീ മാണി സി കാപ്പൻ എം എൽ എ യെ നേരിൽ കണ്ടു നിവേദനം നൽകിയതിന്റെ ഫലമായാണ് രാമപുരം കുടിവെള്ള പദ്ധതിയിൽ തലനാട് ഗ്രാമ പഞ്ചായത്തിനെയും ഉൾപെടുത്തിയത്.

Post a Comment

0 Comments