Latest News
Loading...

മുഴുവൻ വിദ്യാർത്ഥികളുടെയും ഭവനങ്ങളിൽ വീട്ട് വായനശാല തുറന്ന് മലയിഞ്ചിപ്പാറ സ്കൂൾ.

വായനാദിനത്തിൽ മുഴുവൻ വിദ്യാർത്ഥികളുടെയും ഭവനങ്ങളിൽ വീട്ട് വായനശാല തുറന്ന് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ. ആദ്യ ഹോം ലൈബ്രറി രാവിലെ മുഴുവൻ അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ ഹെഡ്മിസ്ട്രസ് ഉത്ഘാടനം ചെയ്തു. തുടർന്ന് എല്ലാ വീടുകളിലും കുടുംബാംഗങ്ങളോടൊപ്പം വിദ്യാർത്ഥികൾ വീട്ട് വായനശാല തുടങ്ങി സ്കൂളിൽ ഓൺലൈനായി റിപ്പോർട്ട് ചെയ്തു. 

മുഴുവൻ വീടുകളിലും സ്വന്തമായുള്ള പുസ്തകങ്ങൾക്കു പുറമെ സ്കൂളിന്റെ വിഹിതം പുസ്തകങ്ങൾ തലേന്ന് തന്നെ എത്തിച്ചിരുന്നു. പാതാമ്പുഴ പബ്ലിക് ലൈബ്രറിയും സ്കൂളിന്റെ ഹോം ലൈബ്രറി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും. കുട്ടികൾക്ക് പുസ്തകങ്ങളോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക, വായനാശീലം വളർത്തുക എന്ന ഉദ്ദേശങ്ങളോടെയാണ് പ്രവർത്തനം. 

ഇതിന്റെ തുടർച്ചയായി വായനാ മത്സരങ്ങളും പുസ്തക അസ്വാദനങ്ങളും, വിഷയാധിഷ്ഠിത പരിപാടികളും സംഘടിപ്പിക്കും. വിദ്യാർത്ഥികളുടെ വീട്ട് വായനശാലകൾക്കായി പുസ്തക സമാഹരണവും നടത്തും.

Post a Comment

0 Comments