Latest News
Loading...

കരുണാകരൻനായർ അനുസ്മരണ യോഗം


ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന പ്രവർത്തകനും ഉഴവൂരിൽ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ തച്ചിലംപ്ലാക്കിൽകരുണാകരൻ നായർ (കുഞ്ഞൻ ചേട്ടൻ) ന്റെ അനുസ്മരണയോഗം (ഗൂഗിൾ മീറ്റ്  വൈകുന്നേരം ഹിന്ദു ഐക്യവേദിയുടെ നേത്യത്വത്തിൽ നടന്നു

ഉഴവൂരിലെപത്രവിതരണ രംഗത്തെ പ്രധാനവ്യക്തിത്വമായിരുന്നു.പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകൾക്കിടയിലും അദ്ദേഹം തനിയെ പത്രവിതരണം ചെയ്തിരുന്നു. ജന്മഭൂമി,മാതൃഭൂമി പത്രത്തിന്റെ വിതരണക്കാരൻ എന്ന നിലയിൽ നാട്ടുകാർക്കിടയിൽ സുപരിചിതനായ അദ്ദേഹത്തെ കുഞ്ഞൻ ചേട്ടൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഉഴവൂരിലെപൊതുരംഗത്തും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. 

BJP ഉഴവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്, നിയോജക മണ്ഡലം കമ്മറ്റിയംഗം, ജില്ലാ കമ്മറ്റിയംഗം എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജീവിതത്തിന്റെ അവസാന നാൾവരെ പാർട്ടിയുടെവളർച്ചയ്ക്കും നാടിന്റെ വികസത്തിനും വേണ്ടി പ്രവർത്തിച്ച  കുഞ്ഞൻചേട്ടന്റ വേർപാടിൽ അനുസ്മരണം അർപ്പിച്ച് കൊണ്ട് കർഷകമോർച്ച അഖിലേന്ത്യാ വൈ :പ്രസിഡന്റ് Adv: ജയസൂര്യൻ, SC മോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ് ഉഴവൂർ അനിൽ,
ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് ജനറൽ സെക്രട്ടറി ജയചന്ദ്രൻ,സെക്രട്ടറി പ്രസാദ് ചേലക്കപടവിൽ, സേവാഭാരതി ഉഴവൂർ ജനറൽ സെക്രട്ടറി മോഹൻകുമാർ ആലക്കുളത്തിൽ
ഹിന്ദു ഐക്യവേദി ഉഴവൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ഹരികുമാർ ചേറാടിയിൽ,
ബാലൻ ചേറാടിയിൽ, ജനാർദ്ദനൻ നായർ ചേലക്കപ്പടവിൽ, സന്തോഷ്‌പൊട്ടക്കാനാൽ യു എൻ മണിക്കുട്ടൻ ,എന്നിവർ സംസാരിച്ചു.




Post a Comment

0 Comments