Latest News
Loading...

ഫലവൃക്ഷങ്ങളും ഔഷധ ചെടികളും വിതരണം ചെയ്യുന്നു

 

. മുത്തോലി: പി.ജെ ജോസഫ് എം.എൽ.എ നേതൃത്വം നൽകുന്ന ഗാന്ധിജി സ്‌റ്റഡി സെന്റർ മുത്തോലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ കുടുംബങ്ങൾക്ക് പോഷക സമൃദ്ധവും അപൂർവ്വവുമായ ഫലവൃക്ഷങ്ങളും ഔഷധ ചെടികളും വിതരണം ചെയ്യുന്നു. ഡ്രാഗൺ ഫ്രൂട്ട് , മുള്ളാത്ത, കാൽസ്യം ചേമ്പ്, ലേഡി പപ്പായ, മലേഷ്യൻ ചാമ്പ, കിലോ പേര, വിവിധയിനം പ്ലാവ്, മാവ് തുടങ്ങിയ വ ഓർഡർ അനുസരിച്ച് ഉത്തരവാദിത്തത്തോടെ തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്യുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി ദിനമായ ജൂൺ 5 ശനിയാഴ്ച രാവിലെ11 മണിക്ക് പുലിയന്നൂർ വായനശാല ജംഗ്ഷനിൽ ശ്രീ.മാണി സി. കാപ്പൻ എം.എൽ. എ നിർവഹിക്കുമെന്ന് മേഖലാ കോർഡിനേറ്റർ രാധാകൃഷ്ണൻ എടാട്ടു താഴെ അറിയിച്ചു.

Mob - 9400383146



Post a Comment

0 Comments