Latest News
Loading...

കഞ്ചാവുമായെത്തിയ പാലായില്‍ നിന്നുള്ള വാഹനം കുമളി ചെക് പോസ്റ്റില്‍ പിടികൂടി



കുമളി ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ പാലായില്‍ പ്രവര്‍ത്തിക്കുന്ന  വ്യാപാര സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. 3.2കിലോ കഞ്ചാവാണ് കണ്ടെത്തിയത്. സംഭവത്തില്‍ മൂന്നിലവ് ഏലൂര്‍ വീട്ടില്‍ ശ്രീജിത്ത്, കിടങ്ങൂര്‍ സ്വദേശി കീച്ചേരികുന്നില്‍ സതീഷ് എന്നിവരെ പിടികൂടി. 

പച്ചക്കറി സംഭരണത്തിന് പോയ വാഹനത്തില്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പരിശോധനകള്‍ക്ക് ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജെ റോയി, ബെന്നി ജോസഫ്, രവി. V,  സേവ്യര്‍ P D,  രാജ്കുമാര്‍ B , സജിമോന്‍ G തുണ്ടത്തില്‍ CEOമാരായ അനീഷ് T. A, ഷൈന്‍ T എന്നിവര്‍ നേതൃത്വം നല്കി.