Latest News
Loading...

തീക്കോയി പഞ്ചായത്ത് ആറുകോൺമല വാർഡിൽ ഭക്ഷ്യകിറ്റ്‌ വിതരണം.

തീക്കോയി : വാർഡിലെ പിന്നോക്കം നിൽക്കുന്ന 52 വീടുകളിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പച്ചക്കറികളും പലവെഞ്ചനമുൾപ്പെടെയുള്ള  ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. പാവപെട്ട കുടുംമ്പങ്ങളെ സഹായിക്കുവാൻ സന്നദ്ധരായ കുറച്ച് ആളുകളെ  കണ്ടെത്തി അവരുടെ സഹായത്തോടെ വാർഡ് മെമ്പർ സിറിൾ റോയ്   താഴത്തുപറമ്പിന്റെ നേതൃത്വത്തിൽ  സന്നദ്ധ പ്രവർത്തകരായ ആനന്ദ് ആൻറണി,നവീൻ മാത്യു,സുമോദ് നമ്പുടകത്, ഡോണി ഫ്രാൻസിസ്,അഖിൽ സെബാസ്റ്റിൻ എന്നിവരുടെ സഹായത്തോടെ ആണ് കിറ്റുകൾ അർഹരായ കുടുമ്പങ്ങളിലേക്ക് എത്തിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ എത്തിക്കുവാനുള്ള ശ്രമങ്ങളിലാണ് ഈ കൂട്ടായ്മ.

Post a Comment

0 Comments