Latest News
Loading...

തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു



ഈരാറ്റുപേട്ട : സി ഐ റ്റി യൂ ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ പൂഞ്ഞാർ ഏരിയ കമ്മറ്റി യുടെ നേതൃത്വത്തിൽ ടാക്സി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം നടത്തി. 

ഈരാറ്റുപേട്ട ടാക്സി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഫെഡറേഷൻ ഏരിയാ പ്രസിഡൻ്റ് കെ എൻ ഹുസ്സൈൻ ഉദ്‌ഘാടനം നിർവഹിച്ചു,  യൂണിറ്റ് പ്രസിഡൻ്റ് ദിലീപ്, ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻ്റ് മിഥുൻ ബാബു, മുഹമ്മദ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments