Latest News
Loading...

ഭക്ഷ്യ കിറ്റുകൾ നൽകി

പൂഞ്ഞാർ : പൂഞ്ഞാർ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടലിനും, ചേന്നാട് രക്ഷ ഭവൻ അന്തേവാസികൾക്കും ഭക്ഷ്യ കിറ്റുകൾ നൽകി. സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രമ മോഹന്റെ നേതൃത്വത്തിലാണ് ഭക്ഷ്യ വസ്തുക്കൾ നൽകിയത്. ജനകീയ ഹോട്ടലിനും നൽകിയ അരിയും പച്ചക്കറിയും പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത നോബിളും ,ചേന്നാട് രക്ഷ ഭവനുവേണ്ടി മദർ സുപ്പീരിയർ സിസ്റ്റർ ആനിയും ഭക്ഷ്യ വസ്തുക്കൾ ഏറ്റുവങ്ങി. സിപിഐഎം ലോക്കൽ കമ സെക്രട്ടറി പികെ ഷിബുകുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പി മധുകുമാർ ഷൈൻ ടോം, ജോർജ് പീറ്റർ, ഗ്രാമ പഞ്ചായത്ത്‌ വിക്സനകാര്യ സ്റ്റാന്റിംഗ് കമിറ്റി ചെയ്യർപേഴ്സൺ സുശീല മോഹൻ, ജനകീയ ഹോട്ടൽ അംഗങ്ങളായ ശാന്ത മോഹനൻ, ലത ബാബു, സുഭാഷിണി, പുഷ്പ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments