പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് നെടുന്താനം പതിനൊന്നാം വർഡിൽ കോവിഡ് പശ്ചാത്തലത്തിൽ, വാർഡ് മെമ്പർ ഓൾവിൻ തോമസിൻ്റെ നേതൃത്വത്തിൽ വാർഡിലെ 230 ഭവനങ്ങളിൽ സൗജന്യ ഭക്ഷ്യ കിറ്റും വിദ്യാർഥികൾക്ക് പഠന ഉപകരണങ്ങളും വിതരണം ചെയ്തു.
യുഡിഎഫ് വാർഡ് കമ്മിറ്റി യുടെ നേതൃത്വത്തിൽ മാളികയിൽ നടന്ന ഭക്ഷ്യ കിറ്റ് വിതരണ ഉത്ഘാടനം പത്തനംതിട്ട എം പി ശ്രീ ആൻ്റോ ആൻ്റണി യും വിദ്യാർഥികൾക്ക് ഉള്ള പഠന ഉപകരണങ്ങളുടെ വിതരണ ഉത്ഘാടനം കെപിസിസി ജന. സെക്രട്ടറി അഡ്വ. ടോമി കല്ലാനി യും നിർവഹിച്ചു.
അരിയും നാളികേരവും പച്ചക്കറികളും ഉൾപ്പെടെ 11 ഇന ഭക്ഷ്യ വിഭവങ്ങൾ ഉൾക്കൊള്ളിച്ച കിറ്റ്കളാണ് ഓരോ ഭവനതിലും എത്തിച്ചത്. ജൂൺ മാസം ആറാം തിയതീ രാവിലെ 10 മണിക്ക് ആരംഭിച്ച ഭക്ഷ്യ കിറ്റ് വിതരണത്തിന് കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജോർജ് ജേക്കബ്, ബ്ലോക്ക് മെമ്പർ അജി, വാർഡ് മെമ്പർ ഓൾവിൻ തോമസ്, എബി ലൂക്കോസ്, അഡ്വ. സതീഷ് കുമാർ, പദ്മനാഭൻ നായർ കുന്നപ്പള്ളിൽ, ജോസ് ഒട്ടലാങ്കൽ, അഡ്വ. വിഷ്ണു കണിയപറമ്പിൽ, സന്തോഷ് കൂനാനിയിൽ, ശശി കല്ലുവാതുക്കൽ, വിവേക് കുന്നപ്പള്ളിൽ, അനിൽ കൊല്ലംപറമ്പിൽ, സുജ ഗിരീഷ്, ആൻസി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments