Latest News
Loading...

കോവിഡ് ദുരിത ബാധിതർക്ക് ഭക്ഷണ കിറ്റുകളുമായി ശ്രീരാമകൃഷ്ണ മഠം


പാലാ: കോവിഡ് ദുരിത ബാധിതർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് പാലാ അരുണാപുരം ശ്രീരാമകൃഷ്ണ മഠം.  മഠാധിപതി സ്വാമി വീതസംഗാനന്ദ മഹരാജ്, സ്വാമി പ്രതിഥാനന്ദ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. പാലാ നഗരസഭ, മുത്തോലി-പള്ളിക്കത്തോട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ വിവിധ വാർഡുകളിലായി 700 ഓളം ഭക്ഷ്യവിഭവ കിറ്റ് വിതരണം നടത്തിയതായി സ്വാമി വീതസംഗാനന്ദ മഹരാജ് പറഞ്ഞു. 


അരി, പുട്ടുപൊടി,വെളിച്ചെണ്ണ, പഞ്ചസാര, പയർ എന്നിവയയടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. അതത് സ്ഥലത്തെ ജനപ്രതിനിധികളുമായി സഹകരിച്ചാണ് കിറ്റ് വിതരണം. അടുത്ത ദിവസങ്ങളിലും കിറ്റുകളുടെ വിതരണം തുടരുമെന്ന് സ്വാമി പറഞ്ഞു. 


കഴിഞ്ഞ വർഷം കോവിഡ് മൂലമുള്ള അടച്ചുപൂട്ടൽ വേളയിലും പ്രളയ ദുരന്തമുണ്ടായ അവസരത്തിലും ആശ്രമം മരുന്നുകളും ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളുമായി ദുരിത ബാധിതരുടെ അടുത്ത് എത്തിയിരുന്നു.



Post a Comment

0 Comments