Latest News
Loading...

തീക്കോയിലെ വിവിധ പ്രദേശങ്ങൾ ഫോഗിങ് ചെയ്തു അണുവിമുക്തമാക്കി തീക്കോയി യൂത്ത് കോൺഗ്രസ്.

തീക്കോയി :-തീക്കോയി യൂത്ത് കോൺഗ്രസിന്റെയും ഈരാറ്റുപേട്ട വൈറ്റ് ഗാർഡ് വോളണ്ടിയേഴ്സിന്റെയും നേതൃത്വത്തിൽ തീക്കോയി ടൗൺ, തീക്കോയി ഗ്രാമപഞ്ചായത്ത്,വില്ലേജ് ഓഫീസ്,തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രം,ആയുർവേദ ആശുപത്രി,മൃഗാശുപത്രി,കോവിഡ് ഡൊമസിലിയർ സെൻറർ,തീക്കോയിലെ വിവിധ സ്ഥാപനങ്ങൾ മുതലായവ അണുവിമുക്തമാക്കി.

         പത്തനംതിട്ട എംപി ആന്റോ ആന്റണി ഫ്ലാഗ് ഓഫ് ചെയ്തു സംസാരിച്ചു.പ്രതിരോധ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ് തീക്കോയി യൂത്ത് കോൺഗ്രസ്.

       യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടോം കുന്നക്കാട്ട്,കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം ഐ ബേബി,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസ്,പഞ്ചായത്ത് അംഗം സിറിൾ റോയി താഴത്തുപറമ്പിൽ,ഹരി മണ്ണുമഠം,ബോബി തയ്യിൽ,ബിബിൻ മുണ്ടപ്ലാക്കൽ,റസ്സൽ പാലയംപറമ്പിൽ,ഫിറോസ് യൂസഫ് കണ്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments