Latest News
Loading...

മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നു ; ചാമ പാറയിൽ ആളുകളെ മാറ്റി . ഉരുൾപൊട്ടൽ ആശങ്കയും


മീനച്ചിലാറ്റിൽ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്ന് നദീതീരത്തുള്ള വീടുകളിലെ ആളുകളെ മാറ്റി. ചാമപ്പാറ ഭാഗത്താണ് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നത്. ഉരുൾപൊട്ടിയ തായി ആശങ്ക ഉയരുന്നുണ്ടെങ്കിലും  സ്ഥിരീകരിച്ചിട്ടില്ല


 നദീതീരത്തുള്ള വീടുകളിൽ വെള്ളം കയറിയതാണ് റിപ്പോർട്ട് . ചാമപ്പാറ പള്ളിയുടെ മുറ്റത്ത് വെള്ളം കയറിയ ദൃശ്യങ്ങളും പുറത്തുവന്നു. തീക്കോയി വെള്ളികുളം റൂട്ടിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടത് ആയും വിവരമുണ്ട്. 


അടിവാരം ഭാഗത്തു നിന്നുള്ള മീനച്ചിലാറ്റിലും ജലം കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. പൂഞ്ഞാർ ടൗണിലെ ഇലെ ചെക്ക് ഡാമിൽ ജലനിരപ്പ് ഉയർന്നു റോഡിന് ഒപ്പമെത്തി. 


Update 10.25- രണ്ട് കുടുംബങ്ങളെ അടുക്കം അംഗൻവാടി യിലേക്ക് മാറ്റി പാർപ്പിച്ചു