Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്തിൽ ജനകീയ മത്സ്യ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു.

തീക്കോയി ഗ്രാമ പഞ്ചായത്തിൽ കേരള സർക്കാരിന്റെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള പദ്ധതിപ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 30 ന്  മുൻപായി   വാർഡ് മെമ്പർ മാരുടെ പക്കൽ നൽകേണ്ടതാണ്. 

പദ്ധതികൾ ചുവടെ ചേർക്കുന്നു. അപേക്ഷാഫോറം വാർഡ് മെമ്പർമാരുടെ പക്കൽനിന്നും  ലഭിക്കുന്നതാണ്.

1. കേജ് ഫാമിംഗ്
2. RAS(100 cub M)
3. RAS ( 50 cub M)
4. Biofloc Farming (20m3)
5. പടുത കുളം
6. Semi intensive farming
7. Carp മത്സ്യ കുഞ്ഞുങ്ങൾക്കുള്ള അപേക്ഷ.

 വിശദവിവരങ്ങൾക്ക് ഫിഷറീസ് പ്രമോട്ടർ സോണി സെബാസ്റ്റ്യനുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 9496297479
എല്ലാ പ്രോജക്റ്റുകൾ ക്കും മത്സ്യക്കുഞ്ഞുങ്ങളെ ഡിപ്പാർട്ട്മെന്റ് നൽകുന്നതാണ്. അപേക്ഷയോടൊപ്പം കരം അടച്ച രസീത്, ആധാർ കോപ്പി, മൊബൈൽ നമ്പർ നൽകേണ്ടതാണ്.

 വിവിധ പദ്ധതികൾക്ക് യൂണിറ്റ് കോസ്റ്റിന്റെ 40% സബ്സിഡി ലഭിക്കുന്നതാണെന്നും പ്രസിഡന്റ്‌ കെ സി ജെയിംസ് അറിയിച്ചു.

Post a Comment

0 Comments