Latest News
Loading...

രാമപുരം പാലവേലിയിൽ മൽസ്യങ്ങൾ ചത്തുപൊങ്ങി

കുളത്തിൽ വിഷം കലക്കി മൽസ്യങ്ങളെ കൊന്നൊടുക്കിയതായി പരാതി. രാമപുരം പാലവേലിയിലാണ് സംഭവം. നാലായിരത്തോളം മൽസ്യങ്ങൾ വളർന്നിരുന്ന കുളത്തിലാണ് വിഷം കലർത്തിയത്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

രാമപുരം പാലവേലി മുരിക്കനാടാണ് ദാരുണമായ സംഭവം ഉണ്ടായത്.  തളിപ്പറമ്പിൽ നോബിൾ ഡോമിനിക്കിൻ്റെ ഉടമസ്ഥതയിലുള്ള കുളത്തിലെ മൽസ്യങ്ങളാണ് ചത്തത്.  രാവിലെ മിനിന് തീറ്റ കൊടുക്കാന്നെത്തിയപ്പോഴാണ് മൽസ്യങ്ങൾക്ക് മന്ദത അനുഭപെടുന്നതായി തോന്നിയത്. വൈകുന്നേരത്തോടെ മിനുകൾ ചത്ത് പൊന്താൻ തുടങ്ങി.  ആയിരക്കണക്കിന് മൽസ്യങ്ങൾ ഇതിനോടകം ചത്തു.

 സിലോപിയ ഇനത്തിൽ പെട്ട നാലായിരത്തോളം മൽസ്യങ്ങളാണ് കുളത്തിൽ ഉണ്ടായിരുന്നത്. കുളത്തിൽ വിഷമൊ മറ്റൊ കലർത്തിയതാകാം മിനുകൾ ചാകാൻ കാരണമെന്നാണ് കരുതുന്നത്. വല ഉപയോഗിച്ച് കുളം മൂടിയിരുന്നെങ്കിലും വല പൊട്ടിച്ച നിലയിലാരുന്നു. 

മൽസ്യത്തിൻ്റെ പ്രജനനകാലം കൂടിയാണിത്. പതിനഞ്ച് കുട്ടയോളം മൽസ്യങ്ങൾ ഇതിനോടകം ചത്ത് പൊങ്ങി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രാമപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് കൂടുതൽ തിരിച്ചടിയാവുകയാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ .

Post a Comment

0 Comments