Latest News
Loading...

പാലായിൽ ഇൻഡ്യൻ കോഫീ ഹൗസിൽ തീപിടുത്തം

പാലാ ഇന്ത്യൻ കോഫീ ഹൗസിൽ തീപിടിച്ചു നാശനഷ്ടം ഉണ്ടായി.അൽപ്പം മുൻപാണ് (2 pm)കോഫീഹൗസിന്റെ അടുക്കള ഭാഗത്ത് നിന്നും തീ പിടിച്ചു കയറിയത്.പുക കുഴലിന് തീ പിടിച്ചു തീ പടർന്നു.



ഉടനെ തന്നെ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു.ഫോഴ്‌സുകാരെത്തി ദ്രുതഗതിയിൽ തീയണച്ചു.താഴെ നിന്നും ശക്തമായ പമ്പ് ഉപയോഗിച്ച് വെള്ളം ചീറ്റിച്ചാണ് ഫയർ ഫോഴ്സ് തീ കെടുത്തിയത്. 

നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളൂ. നാട്ടുകാരും രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു.