Latest News
Loading...

വാക്സിൻ വിതരണത്തിൽ പൂഞ്ഞാർ FHC യോട് അവഗണനയെന്ന് ജനപക്ഷം

വാക്സിൻ വിതരണത്തിൽ പൂഞ്ഞാർ FH C യോട് അവഗണന കാണിക്കുന്നതിൽ ജനപക്ഷം പൂഞ്ഞാർതെക്കേക്കര പഞ്ചായത്ത് മെമ്പർമാർ പ്രതിഷേധം രേഖപ്പെടുത്തി.

  സമീപ പ്രദേശത്തുള്ള വാക്സിൻ വിതരണ കേന്ദ്രങ്ങളെ അപേക്ഷിച്ച് പൂഞ്ഞാർ തെക്കേക്കരയിൽ വാക്സിൻ വിതരണം വളരെ കുറവായതു കാരണം പഞ്ചായത്തിലുള്ള മുതിർന്ന പൗരന്മാരും, രോഗികളായവരും വളരെ ബുദ്ധിമുട്ട് സഹിച്ച് ദൂരെ സ്ഥലങ്ങളിലുള്ള വാക്സിൻ കേന്ദ്രങ്ങളിൽ പോകേണ്ട ഗതികേടിലായി.

 ധാരാളം പേർ സെക്കണ്ട് ഡോസ് വാക്സിൻ എടുക്കേണ്ട സമയം കഴിഞ്ഞ് വാക്സിൻ വരുന്നതും പ്രതിക്ഷിച്ചിരിക്കുന്നു. പൂഞ്ഞാർ തെക്കേക്കര FH C യിൽ വാക്സിൻ വിതരണം സുഗമമാക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് മെമ്പർമാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, സജിമോൻ കദളിക്കാട്ടിൽ, ആനിയമ്മ സണ്ണി, സജി സിബി എന്നിവർ കോട്ടയം ജില്ലാ കളക്ടർക്ക് പരാതി അയച്ചു.




Post a Comment

0 Comments