Latest News
Loading...

വാറ്റ് ചാരായവുമായി "ജോൺ ഹോനായിയും കൂട്ടാളിയും അറസ്റ്റിൽ"




 തീക്കോയി ഒറ്റയിട്ടിയിൽ വീണ്ടും വൻ ചാരായ വേട്ട. ഇത്തവണ പിടിയിൽ ആയത്  വിനോദ സഞ്ചാരികളുടെ  ഇടയിൽ "ജോൺ ഹോനായി "എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പള്ളിക്കുന്നേൽ വീട്ടിൽ റോയ് ജോസഫ് (45) "മിൽമ കുഞ്ഞ് "എന്ന് അറിയപ്പെടുന്ന  ചിറ്റേത്ത് വീട്ടിൽ ആന്റണി ജോസഫ്(52) എന്നിവർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. 


ഇവർ സംയുക്തമായി വാറ്റ് ചാരായം നിർമ്മിക്കുകയും പ്രദേശത്തെ പാൽ വിതരണക്കാരൻ ആയ മിൽമ കുഞ്ഞ് എന്ന ആന്റണി പാൽ വിതരണത്തിന്റെ മറവിൽ ചാരായം ഓട്ടോറിക്ഷയിൽ ആവശ്യക്കാരായ പ്രദേശവാസികൾക്കും  വാഗമൺ, മാർമല എന്നീ  ടുറിസ്റ്റ് മേഖലകളിൽ  എത്തുന്ന വിനോദ സഞ്ചാരികളുടെ ഇടയിലും വ്യാപകമായി എത്തിച്ചു നൽകി വരികയായിരുന്നു .


കഴിഞ്ഞ   കുറച്ച് ദിവസങ്ങളായി ഇവർ ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ള, ഷാഡോ എക്‌സൈസ് അംഗങ്ങളായ വിശാഖ് കെ വി, നൗഫൽ കെ കരിം എന്നിവരുടെ നിരീക്ഷണത്തിൽ ആയിരുന്നു.നാളുകളാ യി വാറ്റ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന മിൽമ കുഞ്ഞിനൊപ്പം ഹോനായിയും ചേർന്നതോടെ വൻ വ്യവസായമായി മാറുകയായിരുന്നു. പല ക്രിമിനൽ കേസുകളിലും പ്രതികൾ ആയിരുന്ന ഇവരെ അതി  സാഹസികമായാണ് എക്‌സൈസ് സംഘം കീഴ്പ്പെടുത്തിയത്.


ഇവർ ചാരായം വില്പന നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു .എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ മനോജ്‌ ടി ജെ, ഇ സി അരുൺകുമാർ, മുഹമ്മദ്‌ അഷ്‌റഫ്‌ സിവിൽ എക്‌സൈസ് ഓഫീസർമാരായ നിയാസ് സി ജെ, അജിമോൻ എം ടി, പ്രദീഷ് ജോസഫ്, സുരേന്ദ്രൻ കെ സി, റോയ് വർഗീസ്, സുവി ജോസ്, ജസ്റ്റിൻ തോമസ് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ എക്‌സൈസ് ഡ്രൈവർ ഷാനവാസ്‌ ഒ എ എന്നിവർ ഉണ്ടായിരുന്നു.




Post a Comment

0 Comments